കോട്ടയം : സലാഡിനും, ജംഗ് ഫുഡിനും ആവശ്യമായ ഇലച്ചെടികൾ. വീടിന് സമീപം 12 സെന്റിൽ ഹൈഡ്രോപോണിക്‌സ് എന്ന നൂതന കൃഷിരീതിയിലൂടെ പോളിഹൗസ് ഫാമൊരുക്കി വിജയം കൊയ്യുകയാണ് അമലഗിരി വല്ലാത്തറ വീട്ടിൽ കെവിൻ സജിയും, ഭാര്യ ഗ്രേസ് ആന്റണിയും. 2024 ഡിസംബറിൽ 2500 ചതുരശ്രയടിയിലായിരുന്നു തുടക്കം. ഓക് ലീഫ്, ലോല റോസ്, ബട്ടാവിയ, പാലക്, ചിക്കറി, ബോക് ചോയ്, മിന്റ്, കാപ്‌സിക്കം, കുക്കുമ്പർ, കാരറ്റ്, ചെറി ടൊമാറ്റോ എന്നിവയും മൈക്രോ ഗ്രീൻസ് ഇനങ്ങളായ സൺഫ്ലവർ, മസ്റ്റഡ്, ബീറ്റ്‌സ്, തിന തുടങ്ങിയവയും ഫാമിലുണ്ട്. മാർച്ചിലാണ് വിപണി ആരംഭിച്ചത്. ഇസ്രായേൽ മോഡൽ കൃഷിയിടത്തിൽ 26 -27 ഡിഗ്രി സെൽഷ്യസ് ചൂട് നിലനിറുത്തുന്ന ശീതീകരണ സംവിധാനം. കൂളിംഗ് പാഡ് ആൻഡ് ഫാൻ സിസ്റ്റം. ന്യൂട്രിയന്റ് ഫിലിം ടെക്‌നിക് ചാനൽ വഴിയാണ് നനയ്ക്കുന്നത്. വെള്ളത്തിൽ കൂടി ന്യൂട്രീഷണൽ വളം. താപനില, വെള്ളത്തിന്റെ പി.എച്ച് എന്നിവയ്ക്കായി സെൻസറുകൾ.
അദ്ധ്യാപനത്തിൽ നിന്ന് കൃഷിയിലേക്ക്
എറണാകുളത്ത് റസ്റ്റോറന്റും ഓഹരി വിപണി ട്രേഡിംഗിലുമായിരുന്നു കെവിന്റെ ശ്രദ്ധ. മാന്നാനം കോളേജിൽ അദ്ധ്യാപികയായിരുന്നു ഗ്രേസിന് കൃഷിയോടായിരുന്നു താത്പര്യം. വീടിന് സമീപത്ത് ചെറിയതോതിൽ പച്ചക്കറി കൃഷിയും അക്വാപോണിക്‌സും ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യകമ്പനിയിൽ നിന്നാണ് ഹൈഡ്രോപോണിക്‌സ് കൃഷിയെ കുറിച്ചറിഞ്ഞത്. മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതിയാണിത്.
ചെലവ് 35 ലക്ഷം
35 ലക്ഷം രൂപയാണ് ചെലവ്. 25000 വരെ മാസം വരുമാനമായി. ഇലച്ചെടികളും മൈക്രോഗ്രീൻസും ഹെർബ്‌സും പച്ചക്കറികളും ഉൾപ്പെടുന്ന ബോക്‌സായി പ്രദേശികമായാണ് വില്പന. ഓർഡർ അനുസരിച്ച് വീടുകളിലെത്തിച്ച് നൽകും. ഒരു ബോക്‌സിന് 1777 രൂപയാണ് വില.
''
ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഇലച്ചെടികൾ, മൈക്രോ ഗ്രീൻസ്, പഴവർഗങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്.
-(കെവിൻ, ഗ്രേസ്)
ഫോൺ: 9447844570
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |