ആലുവ: എടയാർ കവലയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിരുന്ന സൈൻ ബോർഡുകൾ മോഷ്ടിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് മൂന്ന് അലൂമിനിയ നിർമ്മിത ബോർഡുകൾ മോഷ്ടിച്ചത്. ഇവിടത്തെ തെരുവ് വിളക്കുകൾ കുറച്ചുദിവസങ്ങളായി തെളിയുന്നില്ല. ഇതിന്റെ മറവിലായിരുന്നു കവർച്ച.
മക്കപ്പുഴ കവലയിലും എടയാർ വടക്കും നിറുത്തിയിട്ടിരുന്ന ചരക്ക് വണ്ടികളുടെ ബാറ്ററി മോഷണം പോകുന്നതും പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ പല വീടുകളിലും മോഷണശ്രമവും നടന്നിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും കവർച്ചക്കിരയായിട്ടുണ്ട്.
മോഷണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബിനാനിപുരം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസർ എടയാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |