കിളിമാനൂർ: പരിമിധികളിൽ വീർപ്പുമുട്ടുകയാണ് കിളിമാനൂർ എക്സൈസ് ഓഫീസ് കെട്ടിടം. കാലപ്പഴക്കത്താൽ നിലംപതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികൾ, പൊളിഞ്ഞ മേൽക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷങ്ങൾ, കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. വലിയ കാറ്റോ മഴയോ വന്നാൽ ഇവിടുത്തെ എക്സൈസ് ഓഫീസ് ജീവനക്കാർക്ക് മനസമാധാനത്തിൽ ജോലി ചെയ്യാൻ തന്നെ പേടിയാണ്. മുൻപ് സമീപത്തായി പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസുമൊക്കെ സ്മാർട്ട് കെട്ടിടത്തിലേക്ക് മാറിയെങ്കിലും സൗകര്യമുള്ള ഒരു കെട്ടിടമെന്നുള്ളത് എക്സൈസുകാർക്ക് ഇന്നും സ്വപ്നമാണ്. പുതിയകാവ് പബ്ലിക്ക് മാർക്കറ്റിന് സമീപത്തായാണ് എക്സൈസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. നിലവിൽ മാർക്കറ്റ് നവീകരണം നടക്കുകയാണ്. അതിന് മുൻപ് മാർക്കറ്റിലെ ദുർഗന്ധവും പേറിയായിരുന്നു ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നതുകൊണ്ട് ഉദ്യോഗസ്ഥരുടെ വാഹനം പോലും പാർക്ക് ചെയ്യാനാവാത്ത അവസ്ഥയാണ്.
എന്തും സംഭവിക്കാം
30 വർഷത്തിനപ്പുറം പഴക്കമുള്ള കെട്ടിടമിന്ന് തകർച്ചയുടെ വക്കിലാണ്.മേൽക്കൂര ഓട് പാകിയിട്ടുണ്ടെങ്കിലും കാലപ്പഴക്കവും മരത്തിന്റെ ചില്ലകളും മറ്റും വീണ് ഭൂരിഭാഗം ഓടുകളും തകർന്നു. മഴ പെയ്താൽ സ്റ്റേഷൻ ചോരുന്ന അവസ്ഥയാണ്. ഓട് മാറ്റാൻ സാധിക്കാതെ വന്നപ്പോൾ സീലിംഗ് സ്ഥാപിച്ച് ചോർച്ച തത്കാലം പരിഹരിച്ചെങ്കിലും വലിയ മഴ പെയ്താൽ ചോർച്ച പതിവാണ്. ഭിത്തികളിൽ വിള്ളൽ വീണു.സ്റ്റേഷന്റെ വയറിംഗ് സംവിധാനമുൾപ്പെടെ ദ്രവിച്ചു.പഴയ കെട്ടിടമായതുകൊണ്ട് ഉദ്യോഗസ്ഥർക്ക് പ്രത്യേക മുറികളുമില്ല.
ടോയ്ലെറ്റ് ദയനീയം
രണ്ട് വനിത പൊലീസുകാരുൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്.പഴകിയ കെട്ടിടത്തിന്റെ ടോയ്ലെറ്റ് പോലും ദയനീയമാണ്.പഴയ കെട്ടിടത്തിൽ ടോയ്ലെറ്റ് പുതുക്കിപ്പണിയുന്നതും വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |