കോഴിക്കോട്: കേരള അബ്കാരി ക്ഷേമനിധി തൊഴിലാളി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ എ.ഐ.ഐ.എസ് സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി രേഖകൾ ഹാജരാക്കണം. ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുളള എല്ലാ തൊഴിലാളികളും (പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ) ജൂലായ് 21 നകം ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ജനന തിയതി തെളിയിക്കുന്ന രേഖ, ക്ഷേമനിധി അംഗത്വം കാർഡ് കോപ്പി എന്നിവയുമായി കോഴിക്കോട് മേഖലാ വെൽഫെയർഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ (ചിറക്കൽ ബിൽഡിംഗ്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്) നേരിൽ എത്തണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ 0495 2768094.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |