കൊച്ചി: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ ടിക്കറ്റിന് ഉയർന്നനിരക്ക് ഈടാക്കുന്നത് തടയണമെന്ന ഹർജിയിൽ സർക്കാരിന്റെ നിലപാടുതേടി ഹൈക്കോടതി. ഇത്തരം തിയേറ്ററുകളിൽ തിരക്കുകൂടുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുന്നതായി കോട്ടയം സ്വദേശി മനു നായർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് നിരക്ക് കൂട്ടുന്നതെന്നും കേരള സിനിമാസ് റെഗുലേഷൻ ലംഘിച്ചാണിതെന്നും ഹർജിയിൽ പറയുന്നു. അധികനിരക്ക് ഈടാക്കുന്നത് തമിഴ്‌നാട്, കർണാടക, ആന്ധ്ര സർക്കാരുകളും മദ്രാസ് ഹൈക്കോടതിയും വിലക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |