മലപ്പുറം: ആരുടെയൊക്കെ വോട്ട് വാങ്ങും, വാങ്ങില്ല എന്ന കാര്യത്തിൽ അവ്യക്തതയില്ലെന്ന് നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്. പി ഡി പി മതനിരപേക്ഷത ഉയർത്തുന്നവരാണെന്നും, ഏത് നല്ല മനുഷ്യർ പിന്തുണച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
പി ഡി പിയെ പ്രശംസിച്ചുകൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പി ഡി പി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
യു ഡി എഫ് വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി മാറിയെന്നും എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം വർഗീയവാദികളുമായി ചേർന്നുപോകുന്ന സ്ഥിതിയാണ് യു ഡി എഫിനുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമി യു ഡി എഫിന് പിന്തുണ നൽകിയതിന് പിന്നാലെയായിരുന്നു ഗോവിന്ദന്റെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |