2022 ൽ ഓണം ബമ്പറിന്റെ 25 കോടിയടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് മലയാളികൾക്ക് സുപരിചിതനാണ്. ഭാഗ്യദേവത കടാക്ഷിച്ചതോടെ ഒരു ഹോട്ടൽ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അനൂപ്. കൈതമുക്കിൽ 'ഹാപ്പി' എന്ന പേരിലാണ് ഹോട്ടൽ ആരംഭിച്ചത്.
രണ്ടുവർഷം കൃത്യമായി പഠിച്ച ശേഷമാണ് അനൂപ് ഹോട്ടൽ ആരംഭിച്ചത്. ബ്രേക്ക്ഫാസ്റ്റായി രാവിലെ 7.30 മുതൽ 09. 30 വരെ ബുഫെയാണ് നൽകുന്നത്. പൊറോട്ടയും പുട്ടും ഇഡ്ഡലിയും ഇടിയപ്പവും അടക്കം ഏഴ് വിഭവങ്ങളാണ് വിളമ്പുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനൂപ് ഇപ്പോൾ.
ഇതിനൊപ്പം ചായയും സാമ്പാറും ചിക്കൻകറിയും മുട്ടക്കറിയുമൊക്കെ കിട്ടും. ഇത്രയും സാധനങ്ങൾ അൺലിമിറ്റഡായി കഴിക്കാൻ വെറും 110 രൂപയാണ് ഈടാക്കുന്നത്. വലിയശാലയിൽ രുചിക്കട എന്ന പേരിൽ അനൂപ് ഒരു ഹോട്ടൽ ആരംഭിച്ചിരുന്നു. അതേസമയം, അനൂപിനെ തേടി ഇന്നും നിരവധി പേരാണ് സഹായം ചോദിച്ചെത്തുന്നത്. അനൂപ് ഇപ്പോഴും ലോട്ടറിയെടുക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |