
കൊച്ചി: യു.എസ്. ആസ്ഥാനമായ മലയാളിയായ അഖിൽ സുരേഷ് നായർക്ക് കോമൺവെൽത്ത് ഒഫ് കെന്റക്കിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കെന്റക്കി കേണൽ പദവി ലഭിച്ചു. സംരംഭകത്വമികവിനും സാമൂഹികസേവനത്തിനും അസാധാരണ നേട്ടങ്ങൾക്കും അംഗീകാരമായി നൽകുന്ന ബഹുമതി നേടുന്ന ആദ്യമലയാളിയാണ് അദ്ദേഹം. ഇടപ്പള്ളി സ്വദേശിയായ ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനാണ്. യുഎസ്, ഇന്ത്യ, ദുബായ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)പിന്തുണയ്‌ക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെന ഇന്റലിജൻസിന്റെ സ്ഥാപകനാണ്. ആഗോളതലത്തിൽ എ.ഐ., ഇ കൊമേഴ്‌സ് മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേടിയ കമ്പനിയാണ് സെന ഇന്റലിജൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |