ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയി ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതിഅറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് അറസ്റ്റിലായത്.ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കാമുകൻ ശിവുവിന്റെ സഹായത്തോടെയായിരുന്നു പദ്ധതി.
കൊലപാതക ശ്രമം ഭർത്താവ് കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. മൂന്ന് വർഷമായി ഗജേന്ദ്രയും ചൈത്രയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റൊരാളുമായി ചൈത്രക്ക് ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. ഇത് വീട്ടുകാരെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്നയാളുമായും ബന്ധം തുടങ്ങി. ഇയാൾക്കൊപ്പം താമസിക്കാനാണ് ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് വിവരം.
ശിവുവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 11 വർഷം മുമ്പായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |