തിരുവനന്തപുരം: സി.പി.ഐയിൽ ആഭ്യന്തര പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ.രാജൻ. എറണാകുളത്ത് ചിലരുടേതായി വന്ന സൗഹൃദ സംഭാഷണങ്ങൾ പാർട്ടിയെ ബാധിക്കുമെന്ന് ധരിക്കരുതെന്നും പാർട്ടിയിൽ ഒരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പുറത്തുവന്ന ഫോൺ സംഭാഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്,എല്ലാ നാട്ടുകാരുടെയും സൗഹൃദസംഭാഷണങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ ശാസ്ത്രീയമായി ഒരു തെളിവെടുപ്പുകാരനല്ല. പാർട്ടിക്കുള്ളിൽ ഏതെങ്കിലും വിധത്തിൽ പ്രശ്നമുണ്ടാവുകയോ,തർക്കമുണ്ടാവുകയോ ചെയ്താൽ പരസ്യനിലപാടുകളിലേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നതാണ് പ്രശ്നം. പ്രചരിക്കപ്പെടുന്ന കാര്യങ്ങൾ അവർ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |