തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഹൈസ്കൂൾ ക്ളാസുകൾക്ക് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കുന്നതിനായി വെള്ളിയാഴ്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 15 മിനിട്ടും ഉച്ചയ്ക്ക് ശേഷം 15 മിനിട്ടും അധികപ്രവൃത്തി സമയം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എട്ട് ,ഒൻപത്,പത്ത് ക്ളാസുകൾക്ക് പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇനി രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് ക്ളാസ്. സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ ഈ സമയക്രമം പാലിക്കണം.
2025 ജൂലായ് 26, ഒക്ടോബർ 25 ശനിയാഴ്ചകൾ യു.പി വിഭാഗത്തിനും ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ 04, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 ശനിയാഴ്ചകൾ എച്ച്.എസ് വിഭാഗത്തിനും പ്രവൃത്തിദിനങ്ങളായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |