പത്തനംതിട്ട : കെ.പി.എം.എസ് 53-ാമത് ജില്ലാ സമ്മേളനം 15ന് കോഴഞ്ചേരിയിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തലും പുഷ്പാർച്ചനയും. 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മോഹനൻ തിരുവല്ല അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.സി.കെ. സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സംസ്ഥാന ട്രഷറർ ജി.സുരേന്ദ്രൻ ആദരവ് നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി കൂടൽ ശശിധരൻ, വർക്കിംഗ് പ്രസിഡന്റ് സി.ഒ.രാജൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ കൊടുമൺ സോമൻ, ആർ.മുരളീധരൻ, ജനറൽ സെക്രട്ടറി സുജ അനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിജയൻ കൊമ്പാടി, കെ.എൻ.ശശികുമാർ, മോഹന സുരേന്ദ്രൻ, കെ.പി.വൈ.എം ജില്ലാ കൺവീനർ ഹരീഷ്, കെ.പി.എം.എഫ് ജില്ലാ കമ്മിറ്റിയംഗം അനിലമ്മ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |