തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംരംഭമായ മോഡൽ കരിയർ സെന്റർ 21ന് രാവിലെ 9.30മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ജൂൺ 20ന് ഉച്ചയ്ക്ക് ഒന്നിന് മുൻപായി https://tinyur.com/3upy7w5u രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |