തിരുവനന്തപുരം: ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ നിർദ്ദേശിച്ചിട്ടുള്ള എയർസ്ട്രിപ്പുകളുടെ സാദ്ധ്യതാ പഠനം നടത്താൻ റൈറ്റ്സ്‌കിഫ്‌കോൺ സമർപ്പിച്ച ടെണ്ടർ സർക്കാർ അംഗീകരിച്ചു. കേരള കാഷ്യു ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകും. 44ാമത് ജൂനിയർ ഗേൾസ് ദേശീയ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 1,50, 051 രൂപ ചികിത്സാ ധനസഹായം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |