നായയെ ആക്രമിക്കുന്നത് കണ്ടതായി പ്രദേശവാസി
കട്ടപ്പന :പുളിയൻമലയ്ക്ക് സമീപം കണ്ണമുണ്ടപ്പടിയിൽ പുലിയെയും നാല് പുലികുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാർ. പ്രദേശവാസിയായ വാഴേപറമ്പിൽ ബെന്നിയുടെ മകൻ അഡോൺ ആണ് പുലി വളർത്തുനായയെ ആക്രമിച്ചു പിടികൂടി കൊണ്ടുപോകുന്നത് കണ്ടത്. രാവിലെ 8.30 ഓടെയാണ് സംഭവം. സഹോദരിയെ വണ്ടി കയറ്റിവിട്ട് തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് പുലി വളർത്തുനായയെ ആക്രമിച്ചുപിടികൂടുന്നത് കണ്ടത്. ഭയന്നോടിയ അഡോൺ മറ്റൊരു വാഹനത്തിൽ കയറി വീട്ടിലെത്തി. പുലിക്കൊപ്പം നാല് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. മുമ്പും പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേഖലയിൽനിന്ന് നിരവധി നായകളെ കാണാനില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞവർഷം ഇതേ പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. പൂച്ചപ്പുലിയാകാമെന്നാണ് വനപാലകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |