ടെൽ അവീവ്: ഇറാന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, അടിയന്തര സേവന വിഭാഗത്തിൽപ്പെടാത്ത തങ്ങളുടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഇറാക്ക് വിടണമെന്നും ഇറാക്കിലേക്ക് പൗരന്മാർ പോകരുതെന്നും യു.എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, ഇറാക്കിലേതടക്കമുള്ള യു.എസ് സൈനിക ബേസുകളിൽ ഇറാൻ തിരിച്ചടിച്ചേക്കുമെന്ന സൂചന ലഭിച്ചതിനാലാണ് ഇതെന്ന് അഭ്യൂഹമുണ്ട്. ഇസ്രയേലിലെയും മിഡിൽ ഈസ്റ്റിലെയും ഉദ്യോഗസ്ഥർക്കും യു.എസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതും ഇസ്രയേലിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |