വാഷിംഗ്ടൺ :ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഖേദപ്രകടനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചെന്ന് വൈറ്റ് ഹൗസ്. ട്രംപിനെതിരെ എക്സിലൂടെ നടത്തിയ ചില പ്രസ്താവനകളിൽ ഖേദിക്കുന്നെന്ന് കഴിഞ്ഞ ദിവസമാണ് മസ്‌ക് പ്രതികരിച്ചത്. പ്രസ്താവനകൾ അതിരുകടന്നെന്നും മസ്ക് സമ്മതിച്ചിരുന്നു. അതേ സമയം, ഖേദ പ്രകടനത്തിന് മുമ്പ് മസ്ക് ട്രംപുമായി സ്വകാര്യ ഫോൺ സംഭാഷണം നടത്തിയെന്നും പറയപ്പെടുന്നു. സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെ എതിർത്ത മസ്ക്, ട്രംപിനെ എക്സിലൂടെ രൂക്ഷമായി വിമർശിച്ചത് വിവാദമായിരുന്നു. പിന്നാലെ, മസ്കിന്റെ കമ്പനികൾക്ക് നൽകിയ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |