ന്യൂഡൽഹി: വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകട വിവരം അറിഞ്ഞയുടൻ ഹൈദരാബാദിലെത്തി അപകട സ്ഥലം സന്ദർശിച്ച അമിത് ഷാ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.
സ്‌ഫോടനത്തെ തുടർന്നുള്ള കടുത്ത ചൂട് കാരണമാണ് മരണസംഖ്യ കൂടിയതെന്ന് അമിത് ഷാ പറഞ്ഞു. വിമാനം ഇന്ധനം കത്തിയതിനാൽ തീ ആളിപടർന്നിരുന്നു. ഉയർന്ന താപനിലയിൽ യാത്രക്കാരെ രക്ഷപ്പെടുത്തുക ബുദ്ധിമുട്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിക്കേറ്റ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച അഹമ്മദാബാദ് ആശുപത്രി അമിത് ഷാ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |