വൈക്കം : വടയാർ കിഴക്കേകര 912-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റ് വിതരണം ചെയ്തു. പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ മരുന്നും എല്ലാ ഭവനങ്ങളിലും എത്തിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വീണ ബോധവത്കരണം നടത്തി. പ്രസിഡന്റ് എൻ.പി. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ചന്ദ്രമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ചന്ദ്രശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി എൻ.ഡി. സുരേഷ്, ട്രഷറർ വി.ആർ. പ്രദീപ് കുമാർ, എം.കെ. ജയകുമാർ, കെ.കെ. സാജുമോൻ, പി.ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |