കാഞ്ഞങ്ങാട്: ഇലക്ട്രിസിറ്റി ബോർഡിൽ പെൻഷൻ മുടക്കമില്ലാതെ ലഭിക്കുന്നതിന് പെൻഷൻ ട്രസ്റ്റ് ഫണ്ട് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ജീവനക്കാരുടെയും പെൻഷൻകാരുടേയും ക്ഷാമബത്ത കുടിശ്ശിക സമയ ബന്ധിതമായി അനുവദിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി എം.സി.സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും വരവ്. ചിലവ് കണക്ക് പി.രാജേന്ദ്രകുമാറും അവതരിപ്പിച്ചു. പീറ്റർ സിറിയക്ക്,പി.ജെ.ജോസ്, പി.കുഞ്ഞിക്കണ്ണൻ, കെ.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ഇ.നാണു സ്വാഗതവും എൻ.വി.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. കെ.ചന്ദ്രൻ (പ്രസിഡന്റ് ), കെ.പി.പ്രദീപ് കുമാർ (സെക്രട്ടറി ), എൻ.വി.ബാലചന്ദ്രൻ (ട്രഷർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |