ചെറുതുരുത്തി: കലാമണ്ഡലം ലീലാമ്മ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ പേരിൽ ഏർപ്പെടുത്തിയ ലാസ്യലീല പുരസ്‌കാരം ഡോ. ഗീതാ ശിവകുമാറിന്. 15ന് കേരളകലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന ലീലാമ്മ ടീച്ചർ എട്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നൽകും. കലാമണ്ഡലം ശ്രീദേവി മോഹൻ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ മുൻമേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ഒ.കെ അംബിക, നാട്യ കലാനിധി കലാവതി, കലാമണ്ഡലം അക്ഷര എം ദാസ്, കലാമണ്ഡലം രചിത രവി എന്നിവരെ ആദരിക്കും. കലാമണ്ഡലം ഡോ.എൻ.ബി.കൃഷ്ണപ്രിയ,രമ്യ സുധാകരൻ, ഗോപാൽ കെ.നായർ, എൻ.ബി. കൃഷ്ണപ്രസാദ്, കലാമണ്ഡലം എസ്. ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |