മലപ്പുറം: കേരളത്തിൽ പലയിടങ്ങളിലായി നടന്ന പാചകമത്സരങ്ങളിൽ ബിരിയാണി ഉൾപ്പെടെ രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അസ്ന സക്കീറിനെ മലപ്പുറം കുന്നുമ്മൽ കൂട്ടായ്മ ആദരിച്ചു. മലബാർ ഹൗസിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ പ്രഫ.ജമീൽ അഹമ്മദ് മുഖ്യാതിഥിയായി. ചെയർമാൻ അബ്ബാസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ പി.എസ്.എ സബീർ, ആയിഷാബി, ഭാരവാഹികളായ ലത്തീഫ് ലൗലി,ഹംസ തറയിൽ,ഷംസു പൂവൻ തൊടി, ഹൈദരലി മേച്ചോത്ത്, ഷംസു തറയിൽ അഷ്രഫ് പൂക്കാടൻ, സക്കീർ തൊമ്മങ്ങാടൻ,മജീദ് തറയിൽ,കബീർ പിച്ചൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |