കൊല്ലം: വൗ ഫൗണ്ടേഷന്റെയും നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലാ-മാസിയ ഫുട്ബാൾ അക്കാഡമി ഉദ്ഘാടനവും ഫുട്‌ബാൾ ടൂർണമെന്റും ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്നു. ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാൾ താരം കെ.അജയൻ ഭദ്രദീപം തെളിച്ച് ലാ-മാസിയ ഫുട്ബാൾ അക്കാഡമി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. കെ.ജ്യോതി അദ്ധ്യക്ഷയായി. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ, മുൻ ഇന്ത്യൻ യൂത്ത് മെൻ ബോക്സിംഗ് ടീം കോച്ചും ആലപ്പുഴ ജില്ലാ സ്പോർട്സ് ഓഫീസറുമായ ബിജിലാൽ, നടത്തമത്സരത്തിൽ ഇന്ത്യൻ ഇന്റർനാഷണൽ അത്‌ലറ്റും മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് സ്വർണമെഡൽ ജേതാവുമായ സി.സുരേന്ദ്രൻ, ജില്ലാ ഫുട്ബാൾ എക്സി. അംഗം റെജി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സരമാദേവി സ്വാഗതവും ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ എം.എ.അനൂപ് നന്ദിയും പറഞ്ഞു. ഏഴ് സ്കൂളുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |