കൊച്ചി: കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ സമാപിച്ചു. ഇന്നലെ നടന്ന കുർബാനകൾക്ക് ജാൻസി രൂപത എമരിത്തുസ് ബിഷപ്പ് ഡോ. പീറ്റർ പറപ്പിള്ളി, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, വരാപ്പുഴ അതിരൂപത എമരിത്തുസ് ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ,എറണാകുളം ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ.ഡഗ്ലസ് പിൻഹീറോ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ജോമ്‌സൺ തോട്ടുങ്കൽ, ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ എന്നിവർ വചനപ്രഘോഷണം നടത്തി. വികാരി ഫാ.പോൾസൺ സിമേതി, ഫാ. അഗസ്റ്റിൻ റോഷൻ കല്ലൂർ, ഫാ. സാജു തണ്ടാശേരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |