കോട്ടയം: വായനദിനവും വായന പക്ഷാചരണവും വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. കളക്ടർ ജോൺ വി. സാമുവലിന്റെ അദ്ധ്യക്ഷതയിൽ നടന്ന വായനപക്ഷാചരണം ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ പത്തിന് മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സമാപനം ജൂലായ് ഏഴിന് അക്ഷരം മ്യൂസിയത്തിൽ നടക്കും.
സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വായനയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 376 ലൈബ്രറികളിലും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |