കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെ ജന്മദിനമാണ് ജൂൺ 14. ചെ ഗുവേര എന്നും ചെ എന്നും അറിയപ്പെടുന്ന ഏണസ്റ്റോ ഗുവേര ഡി ലാ സെർനസ് 1928 ജൂൺ 14ന് അർജന്റീനയിലാണ് ജനിച്ചത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഓരോ ജനതയുടെയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമായാണ് ചെയെ വിശേഷിപ്പിക്കപ്പെടുന്നത്. ചെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് നിർമ്മിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചെയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതവീക്ഷണം മാറ്റി മറിച്ച മോട്ടോർ സൈക്കിൾ യാത്രയും ഗറില്ലാ യുദ്ധവും ജീവിതത്തിലെ അവസാനമനിമിഷങ്ങളും കോർത്തിണക്കിയാണ് എ.ഐ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാജാ രവിവർമ്മ ചിത്രങ്ങളുടെ വീഡിയോ നിർമ്മിച്ച് ശ്രദ്ധേയനായ കഴക്കൂട്ടം സ്വദേശി യുഹാബ് ഇസ്മായിൽ ആണ് ഈ വീഡിയോക്ക് പിന്നിൽ.
ഈ ദിവസം, ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും മാറ്റത്തിന്റെയും പ്രതീകമായ ഏണസ്റ്റോ "ചെ" ഗുവേരയുടെ വിപ്ലവ ചിന്തയെ നാം ഓർക്കുന്നു. മെച്ചപ്പെട്ട ഒരു ലോകം സ്വപ്നം കാണാൻ ധൈര്യപ്പെട്ട മനുഷ്യന് ഇതാ ഒരു ആദരാഞ്ജലി. എന്ന് യുഹാബ് വീഡിയോക്കൊപ്പം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |