എറണാകുളം: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വെെകിട്ടാണ് സംഭവം നടന്നത്. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇ എം മുഹമ്മദിന് നേരെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
വാഹന പരിശോധനയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാർ യാത്രക്കാർ ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |