
പത്തനംതിട്ട : മഹാത്മ, ആർദ്ര പുരസ്‌കാരം ഉൾപ്പെടെ 9 പുരസ്‌കാരങ്ങൾ ലഭിച്ച ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാലിനെ തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസയേഷന്റെ 35 -ാം സംസ്ഥാന ജനറൽ ബോഡിയിൽ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.ഉഷ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി.രാജേഷ്, ശാരദ മുരളീധരൻ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോക്ടർ ജിജു പി.അലക്‌സ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |