കൊട്ടാരക്കര: ലഹരിക്ക് എതിരെ എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെയും ഫ്ലാഷ് മോബിന്റെയും ഭാഗമായി, വനിതാ സംഘം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ ലഹരിവിരുദ്ധ ക്യാമ്പയിനും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയർപേഴ്സൺ ജെ. ഹേമലത, ഡോ. സബീന വാസുദേവൻ, യൂണിയൻ സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വിനോദ് കുമാർ ലഹരി വിരുദ്ധ സന്ദേശം കൈമാറി. അനിൽ ആനക്കോട്ടൂർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |