പെരുമ്പാവൂർ: ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂർ സ്റ്റുഡന്റ് കോർണറിന് മുൻവശം 54.759 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ. വില്പന നടത്തുമ്പോഴാണ് ഡഗാവോൺ സ്വദേശി അബ്ദുൽ കലാം മകൻ അഷാദ് ഉള്ള (27) എക്സൈസിന്റെ പിടിയിലായത്. 270 രൂപയും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.എൻ.രാജേഷ്, പ്രിവന്റീവ് ഓഫീസർ ജി. സുധീർ മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ സി.എം. നവാസ്, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |