തൃശൂർ: കോർപ്പറേഷനിൽ നടത്തുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഗ്രസ് കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ അറിയിച്ചു. കോർപ്പറേഷനിൽ ശുദ്ധജല വിതരണത്തിന് കോടികൾ ചെലവ് ചെയ്തുവെങ്കിലും പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. 5.59 കോടി രൂപ ചെലവ് ചെയ്താണ് വാട്ടർ എഫിഷ്യന്റ് പദ്ധതി വെറ്റ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2018ൽ ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. 20000 ഓളം ഉപഭോക്താക്കളുള്ള പഴയമുനിസിപ്പൽ പരിധിയിലെ ഉപഭോക്താക്കൾക്ക് ഓൺലൈനായി പണം അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണ് വെറ്റ് പദ്ധതിയെന്നാണ് അവകാശപ്പെടുന്നത്. പൂർത്തീകരിക്കാത്ത പദ്ധതി മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും രാജൻ.ജെ.പല്ലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |