പള്ളുരുത്തി: പെരുമ്പടപ്പ് -കുമ്പളങ്ങി വഴി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളുരുത്തി മർച്ചന്റ്സ് അസോസിയേഷൻ ധർണ നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യാത്ത് ഉദ്ഘാടനം ചെയ്തു. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭ സമരം നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡിലൈറ്റ് പോൾ പറഞ്ഞു. കെ.ജോസഫ്, പി.സി. സുനിൽകുമാർ, എ. എസ്. യേശുദാസ്. റിഡ്ജൻ റിബല്ലോ, തോംസൺ ജോസ് പി.പി, പി. വിജയൻ, കെ.എം മുൻസിർ, സി.ആർ. ജോസി, എം.കെ അബൂബക്കർ, പി.കെ. ഹസൈനാർ, വി. മഹേഷ് എന്നിവർ സംസാരിച്ചു. കുമ്പളങ്ങി വഴി പെരുമ്പടപ്പ് റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |