കുന്നത്തൂർ: അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും റാങ്ക് ലിസ്റ്റ് അട്ടിമറിച്ചുള്ള ആശാ വർക്കറുടെ അനധികൃത നിയമനത്തിലും ഇൻസുലിൻ മരുന്ന് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട പ്രാഥമിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ടും അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട ഉദ്ഘാടനം ചെയ്ത ഉപരോധ സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു കുന്നൂത്തറ, ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തൃദീപ് കുമാർ, കല്ലട ഗിരീഷ്, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ഷാലി കല്ലട, യൂത്ത് ലീഗ് പ്രസിഡന്റ് സുനിൽ കോയിക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ. ശിവാനന്ദൻ, ഗിരീഷ് കാരാളി, ഗീവർഗ്ഗീസ്, കുന്നിൽ ജയകുമാർ, വിപിൻ കല്ലട, ബിച്ചു കല്ലട, സാബിൻ, നിയാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |