കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ പുതിയ എ 4 സിഗ്‌നേച്ചർ പതിപ്പ് നിരത്തിലിറങ്ങി. ആകർഷകമായ റിംഗ്സ് എൻട്രി എൽ.ഇ.ഡി ലാമ്പുകൾ, ഡെക്കലുകൾ, ഫ്‌ളോട്ടിംഗ് ലോഗോ ഇഫക്ട് നൽകുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകൾ നിറഞ്ഞതാണ് സിഗ്‌നേച്ചർ എഡിഷൻ.
പരിമിതമായ യൂണിറ്റുകളാണ് പുറത്തിറക്കുക. ഗ്ലേസിയർ വൈറ്റ് മെറ്റാലിക്, അഞ്ച് നിറങ്ങളിൽ ലഭിക്കും.
ഔഡി എ 4 ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനാണ് സിഗ്‌നേച്ചർ എഡിഷനെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു.
വില
57,11,000 രൂപ മുതൽ (എക്‌സ്‌ഷോറൂം)
സവിശേഷതകൾ
360 ഡിഗ്രി ക്യാമറ പാർക്ക് അസിസ്റ്റ്
ഓക്ക് തടിയിൽ ഇന്റീരിയർ അലങ്കാരങ്ങൾ
എൻട്രി ഔഡി റിംഗ് എൽ.ഇ.ഡി ലാമ്പുകൾ
ഡൈനാമിക് വീൽ ക്യാപ്പിൽ ലോഗോ
പ്രീമിയം ഫ്രാഗ്‌നൻസ് ഡിസ്‌പെൻസെർ
എയ്‌റോ ഡൈനാമിക് സ്‌പോയിലർ ലിപ്
തിരഞ്ഞെടുക്കാവുന്ന നിറങ്ങളിൽ താക്കോൽ കവർ
സ്‌പോർട്ടിഗ് സ്‌റ്റൈൻലെസ് സ്റ്റീൽ പെഡൽ കവർ
സ്‌പെഷ്യൽ അലോയ് വീൽ പെയിന്റ് ഡിസൈൻ.
സവിശേഷതകൾ
രണ്ടു ലിറ്റർ ടി.എഫ്.എസ്.ഐ എൻജിൻ
204 എച്ച്.പി കരുത്ത്
320 എൻ.എം ടോർക്ക്
7.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത
12 വി. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം
ബ്രേക്ക് റെകുപെറേഷൻ സംവിധാനം
755 വാട്ട്‌സ് ഔട്ട്പുട്ട് നൽകുന്ന 16 ചാനൽ19 സ്പീക്കർ 3ഡി സൗണ്ട് സിസ്റ്റം
മൂന്ന് സ്‌പോക്ക്ഫ്‌ളാറ്റ് ബോട്ടം ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ
ഔഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്,
25.65 സെന്റിമീറ്റർ ഹൈ റെസൊല്യൂഷൻ എം.എം.ഐ ടച്ച് ഡിസ്‌പ്ലേ,
വോയിസ് കമാൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |