പുതുക്കാട്: വീട്ടുവാടക ചോദിച്ചതിലുള്ള വെെരാഗ്യത്താൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. കൊടകര കാവുംതറ സ്വദേശി ചിത്തംകുടം വീട്ടിൽ രമേഷി(46)നെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തൃക്കൂർ ഭരത ചെമ്പംകണ്ടത്ത് 7 എക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കോഴിഫാം നടത്തിവരുന്ന ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി മുണ്ടോളി വീട്ടിൽ ബിജു(52)വിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഫാമിനകത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രമേഷിനോട് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ബിജുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമേഷിനെ റിമാൻഡ് ചെയ്തു. പുതുക്കാട് പൊലീസ് ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്‌പെക്ടർമാരായ ലാലു, ലീയാസ്, ലിജു, സി.പി.ഒമാരായ ദീപക്, ബേസിൽ ഡേവിഡ്, നിധീഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |