മുറൈന: ജനവാസ മേഖലയിൽ ചീറ്റപ്പുലികളെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ മുറൈന ജില്ലയിലെ അണക്കെട്ടിനടുത്താണ് കുനോ നാഷണൽ പാർക്കിലെ റെസിഡൻഷ്യൽ ഏരിയയിൽ അഞ്ച് ചീറ്റകളെ കണ്ടത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ചീറ്റകൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രദേശത്ത് ചീറ്റകളുടെ സാന്നിധ്യം നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ചീറ്റകൾ റോഡ് മുറിച്ചു കടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യം വൈറലായതോടെ വീട് വിട്ട് ആർക്കും പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ചീറ്റകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണെ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |