കൊച്ചി: മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ ശ്വാസ തടസങ്ങൾ മൂലമുള്ള മരണനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രിയിൽ റെസ്പിരേറ്ററി തെറാപിസ്റ്റുകൾക്കായി ശില്പശാല സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. രഹ്ന ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി അമൃത നിയോനാറ്റോളജി വകുപ്പിന്റെ ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ.സി. ജയശ്രീ, മംഗലാപുരം യെനെപോയ സ്‌കൂൾ ഒഫ് അലൈഡ് ഹെൽത്ത് സയൻസിലെ റെസ്പിരേറ്ററി തെറാപ്പിസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ അഞ്ജലി കൊട്ടിയൻ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് പൾമനറി ആൻഡ് ക്രിട്ടിക്കൽ കയർ വകുപ്പ് മേധാവി ഡോ. സജിത്ത് കേശവൻ, ഡോ. ബിനോയ് ജഗദീഷ്, റിയ അശോകൻ എന്നിവർ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |