സ്വന്തം ലോക റെക്കാഡ് 12-ാം തവണയും തിരുത്തിയെഴുതി അർമാൻഡ് ഡുപ്ളാന്റിസ്
സ്റ്റോക്ഹോം : പോൾവാട്ടിലെ അത്ഭുതപ്രതിഭ അർമാൻഡ് ഡുപ്ളാന്റിസ് തന്റെ റെക്കാഡ് വീണ്ടും തിരുത്തിയെഴുതി. കഴിഞ്ഞദിവസം നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 6.28 മീറ്റർ ചാടിയ ഡുപ്ളാന്റിസ് ഈവർഷം ഫെബ്രുവരിയിൽ
ഫ്രാൻസിൽ നടന്ന ആൾസ്റ്റാർ പോൾവാട്ട് കോംപറ്റീഷനിൽ കുറിച്ചിരുന്ന 6.27 മീറ്ററിന്റെ റെക്കാഡാണ് തിരുത്തിയെഴുതിയത്. ഇതാദ്യമായാണ് സ്വീഡൻകാരനായ ഡുപ്ളാന്റിസ് സ്വന്തം നാട്ടിൽ ലോക റെക്കാഡ് നേടുന്നത്.
2020ൽ 6.16 മീറ്റർ ചാടിയാണ് ഡുപ്ളാന്റിസ് ആദ്യം ലോക റെക്കാഡ് കുറിച്ചത്. ഈ റെക്കാഡ് 12-ാം തവണയാണ് ഇദ്ദേഹം തന്നെ തിരുത്തുന്നത്. ടോക്യോ,പാരീസ് ഒളിമ്പിക്സുകളിലും യൂജിൻ,ബുഡാപെസ്റ്റ് ലോകചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയ താരമാണ് ഈ 25കാരൻ.
ഡുപ്ളാന്റിസിന്റെ
റെക്കാഡുകളും വർഷവും
2020- 6.17മീറ്റർ
2020-6.18
202- 6.19
2022- 6.20
2022-6.21
2023- 6.22
2023-6.23
2024- 6.24
2024-6.25
2024- 6.26
2025- 6.27
2025-6.28
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |