പത്തനംതിട്ട : യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ചകേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കിഴക്കേക്കര വീട്ടിൽ സുനിൽ (51), നീലിപിലാവ് രോഹിണിപ്പടി നടശ്ശേരിൽ വീട്ടിൽ രജീഷ് (39), സഹോദരൻ ദിലീപ് (രമേശ് - 40) എന്നിവരാണ് പിടിയിലായത്. ചിറ്റാർ ഡിപ്പോപ്പടി കണ്ടംകുളത്ത് വീട്ടിൽ ഷാനവാസ് (34), ചിറ്റാർ പന്നിയാർ വാഴവിളയിൽ പ്രവീൺ (30), പ്രവീണിന്റെ മാതാവ് എന്നിവർക്കാണ് മർദ്ദനമേറ്റത്. 14 ന് രാത്രി 9.30ന് പന്നിയാർ വച്ചാണ് ആക്രമണമുണ്ടായത്.
ഷാനവാസ് പ്രതികളിൽ ഒരാളെ മർദ്ദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. സുനിൽ കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് ഷാനവാസിനെ വെട്ടി, ഇടതു പുരികത്തിൽ മുറിവേറ്റു, അസ്ഥിക്ക് പൊട്ടലുണ്ടായി. മറ്റു പ്രതികൾചേർന്ന് ഇരുമ്പു പൈപ്പുകൊണ്ടും കൈകൊണ്ടും മർദ്ദിക്കുകയും അടിക്കുകയും തൊഴിക്കുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചിറ്റാർ നിന്ന് പ്രതികളെ പിടികൂടി. ഷാനവാസിനും സുഹൃത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |