കോട്ടയം: വിവരപൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായന പക്ഷാചരണം നാളെ തുടങ്ങും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ആദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി വായനദിന സന്ദേശം നൽകും. കളക്ടർ ജോൺ വി. സാമുവൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.സാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |