കോട്ടയം: രണ്ടുദിവസം തോരാതെ മഴപെയ്താൽ പ്രളയസമാനമാകുന്ന ഗതികേടിലായി കോട്ടയത്തിന്റെ പല പ്രദേശങ്ങളും. എന്നിട്ടും പരിഹാരത്തിന് ഒരു ശ്രമവുമില്ല. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് വെള്ളം തടസമില്ലാതെ ഒഴുകി പോകുന്ന സ്ഥിതിയിലാണ് ജില്ലയുടെ ഭുമി ശാസ്ത്രമെങ്കിലും മൂന്നു പ്രദേശവും വെള്ളത്തിലാകുന്ന അവസ്ഥയാണിപ്പോൾ. കിഴക്ക് ശക്തമായ മഴ പെയ്താൽ ഈരാറ്റുപേട്ട മുതൽ പാലാ വരെ വെള്ളത്തിലാകും. പിറകേ പടിഞ്ഞാറൻ മേഖല വെള്ളത്തിലാകും. കിഴക്ക് ഉരുൾപൊട്ടിയാൽ പ്രളയമാകും. വെള്ളമിറങ്ങാൻ ദിവസങ്ങളെടുക്കും. വെള്ളം വേമ്പനാട്ടുകായലിൽ ഒഴുകി എത്താൻ സമയമെടുക്കുന്നതാണ് ആറുകളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്നുയരാൻ കാരണം. വാഗമൺ മലനിരകളിൽ നിന്ന് ഉറവ പൊട്ടി വേമ്പനാട്ടു കായലിൽ ചേരുന്ന മീനച്ചിലാറാണ് കോട്ടയത്തിന്റെ ജീവനാഡി. കയ്യേറ്റം കൂടിയതോടെ ആഴം കുറഞ്ഞ് മീനച്ചിലാറിന്.ഒഴുക്കില്ലാതായി.
ജലാശയങ്ങളുടെ ആഴം കുറഞ്ഞത് തിരിച്ചടിയായി
കയ്യേറ്റവും മാലിന്യങ്ങളം കാരണം മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റേയും ആഴം കുറഞ്ഞത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമാവുകയും വെള്ളപ്പൊക്കം സ്ഥിരമാവുകയു ചെയ്തു.
മുപ്പതു വർഷം മുമ്പ് 3060 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം ഉണ്ടായിരുന്നത് 360 ദശലക്ഷം ക്യൂബിക് മീറ്ററായി .തണ്ണീർമുക്കം വരെ എട്ടു മീറ്റർ ആഴം 1.8 മീറ്ററായും കൊച്ചി വരെ 8.5 മീറ്റർ 2.87 മീറ്ററായുംമ കുറഞ്ഞു.കായൽ മദ്ധ്യത്തിൽ 37.74 ശതമാനം ഭാഗത്തും രണ്ടു മീറ്ററിൽ താഴെയാണ് ഇപ്പോഴത്തെ ആഴം. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് കായലിന്റെ അടിത്തട്ടിൽ.നീക്കം ചെയ്യാൻ ഒരു ശ്രമവും നടക്കുന്നില്ല.
കുട്ടനാട് പാക്കേജിൽ വേമ്പനാട്ടു കായലിൽ സ്ഥിരം ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടാൻ വർഷങ്ങൾക്കു മുമ്പേ നിർദ്ദേശമുണ്ടെങ്കിലും ആഴം കൂട്ടൽകടലാസിൽമാത്രമാണ്
ഉടൻ ചെയ്യേണ്ടത്
കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും മീനച്ചിലാറ്റിലും വേമ്പനാട്ടുകായലിലും ആഴം കൂട്ടുക .
കായൽ മുഖമായ പള്ളംപഴുക്കാനിലത്ത് അടിയന്തിരമായി ഡ്രഡ്ജിംഗ് നടത്തുക,
തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം ചെയ്യുക.
തണ്ണീർമുക്കം ബണ്ട് സ്ഥിരമായി തുറന്നിടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |