ലണ്ടന്‍: രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. വെള്ളിയാഴ്ച ഹെഡിംഗ്‌ലിയില്‍ ആണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്. പുതിയ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരത്തിനുള്ള തങ്ങളുടെ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും ഉള്‍പ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്‍. അതേസമയം മത്സര ദിവസമായിരിക്കും ഇന്ത്യ തങ്ങളുടെ അന്തിമ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിക്കുക.
ഇംഗ്ലണ്ട് ടീം ഇങ്ങനെ
സാക് ക്രൗളി
ബെന്‍ ഡക്കറ്റ്
ഒലി പോപ്പ്
ജോ റൂട്ട്
ഹാരി ബ്രൂക്
ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍)
ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പര്‍)
ക്രിസ് വോക്‌സ്
ബ്രൈഡന്‍ കാഴ്‌സ്
ജോഷ് ടംഗ്
ഷൊയ്ബ് ബഷീര്‍
സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റുമാണ് ഓപ്പണര്‍മാര്‍. ഒലി പോപ്പാണ് ഫസ്റ്റ് ഡൗണ്‍ പൊസിഷനിലിറങ്ങുന്നത്. ജോ റൂട്ട് നാലാമനായിറങ്ങും. ഹാരി ബ്രൂക്ക്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ മദ്ധ്യനിര ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടാന്‍ കഴിവുള്ളവരാണ്. ജെയ്മീ സ്മിത്താണ് വിക്കറ്റ് കീപ്പര്‍. ബ്രണ്ടന്‍ കാഴ്‌സ്,ജോഷ് ടംഗ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഷൊയ്ബ് ബഷീറാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |