ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന അഡ്വ.പിജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ആലപ്പുഴ കോൺവെന്റ് സ്ക്വയർ പള്ളിക്കത്തയ്യിൽ വീട്ടിലായിരുന്നു താമസം. ചികിത്സയിലിരിക്കെ രാത്രി വീട്ടിലായിരുന്നു അന്ത്യം.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അട്ടിമറിച്ചതോടെയാണ് ഫ്രാൻസിസ് ശ്രദ്ധേയനായത്. 1965 വോട്ടിനായിരുന്നു ജയം. അതിന് മുമ്പ് അരൂരിൽ കെ.ആർ. ഗൗരിയമ്മയോട് രണ്ടുതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എ.കെ.ആന്റണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം അവസാന നാളുകളിൽ പാർട്ടിയിൽ നിന്ന് അകന്നു. ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ്, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: പ്രൊഫ. മറിയാമ്മ ഫ്രാൻസിസ് (സെന്റ് ജോസഫ്സ് കോളേജ്, ആലപ്പുഴ). മക്കൾ: ജോസ് പി. ഫ്രാൻസിസ് (കുവൈറ്റ്), റോസ് പി. ഫ്രാൻസിസ് (ഷാർജ), ടോണി ഫ്രാൻസിസ് (ബംഗളുരൂ), റീന ഫ്രാൻസിസ് (ബംഗളൂരു). മരുമക്കൾ: ബിനിത ജോസ്, റീന ടോണി, മറിയാ വർഗീസ്. സംസ്കാരം വെള്ളി വൈകിട്ട് 3ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |