തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാംഘട്ടം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത ജനുവരി 30 വരെ നീളും. കോളേജ് തലത്തിൽ ആർട്ട് ഡിക്ഷൻ ദി വേ ഒഫ് ഇൻസ്പിറേഷൻ പരിപാടി സംഘടിപ്പിക്കും. റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ 'എന്റെ കുടുംബം ലഹരിമുക്ത കുടുംബം' പരിപാടിയും തുടങ്ങും. സ്കൂൾ പാർലമെന്റുകൾ വിളിച്ചുകൂട്ടി 'ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന പ്രമേയം അവതരിപ്പിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ 11ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. പരിപാടിയുടെ സമാപനത്തിൽ ഇന്റഗ്രേഷൻ കാർണിവൽ നടത്തും. കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകും. സ്കൂളുകളിൽ ആന്റി നാർക്കോടിക് ക്ലബുകളും ജാഗ്രതാ ബ്രിഗേഡും പ്രവർത്തിക്കും. പരാതികൾ ആഴ്ചയിലൊരിക്കൽ പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശോധിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 20ലക്ഷം പേരെ അണിനിരത്തി ലഹരിമുക്ത കോഴിക്കോട് എന്ന പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |