കൊച്ചി: പുറങ്കടലിൽ മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യം കരാർ കമ്പനി കൈയൊഴിഞ്ഞതോടെ ത്രിശങ്കുവിലായി. 48 മണിക്കൂറിനകം എണ്ണ വീണ്ടെടുക്കണമെന്ന് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് കപ്പൽ ഉടമയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് രണ്ട് ദിവസംമുമ്പ് നോട്ടീസ് നൽകിയിരുന്നു. മോശം കാലാവസ്ഥയിൽ ദൗത്യം മുന്നോട്ടുകോണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അമേരിക്കൻ സാൽവേജ് കമ്പനിയായ ടി ആൻഡ് ടി കരാർ ഒഴിവാക്കിയതെന്നാണ് വിവരം. പുതിയ സാൽവേജ് കമ്പനി ഉടൻ കരാർ ഏറ്റെടുക്കുമെന്ന് അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |