കൊച്ചി: വൈസ്‌മെൻസ് എറണാകുളം കോസ്‌മോപൊളിറ്റൻ ക്ലബിന്റെ നേതൃത്വത്തിൽ പൊന്നുരുന്നി ഗവ.എൽ.പി സ്‌കൂളിൽ മാതാപിതാക്കൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി. എറണാകുളം വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗം കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.എ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. ബാബു ജോൺ ലഹരി വിരുദ്ധക്ലാസിന് നേതൃത്വം നൽകി. വൈസ് മെൻ ഇന്റർനാഷണൽ കമ്മിറ്റിയംഗം മാത്യൂസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിൻസികുട്ടി ജോസഫ്, കോസ്‌മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് ടി.എ. ആന്റണി, പി.ജയലക്ഷ്മി, കെ. അപർണ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |