കൊച്ചി: ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് ഏർപ്പെടുത്തിയ ആദ്യ അവാർഡ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനമായ സെപ്തംബർ 13ന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. എല്ലാ വർഷവും വിവിധ നഗങ്ങളിലാകും സമ്മാനദാനം. നമ്പൂതിരിയുടെ മകനും കലാസംവിധായകനുമായ കെ.എം. വാസുദേവൻ, മാദ്ധ്യമ പ്രവർത്തകൻ ബാബു ജോസഫ് , കാർട്ടൂണിസ്റ്റുകളും എഴുത്തുകാരുമായ രവിശങ്കർ എറ്റത്ത്, സുധീർ നാഥ്, ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ ബിനുരാജ് കലാപീഠം എന്നിവരാണ് ട്രസ്റ്റ് അംഗങ്ങൾ. സെമിനാറുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയവയും ട്രസ്റ്റ് സംഘടിപ്പിക്കും. വിവരങ്ങൾക്ക്: 098-460-49952
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |