റാന്നി: സിവിൽ സ്റ്റേഷനിലെ തെരുവ് നായയുടെ ശല്യവും ഭീഷണിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് റാന്നി തഹസിൽദാർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ എൻ.ജി.ഒ സംഘ് റാന്നി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ.ജി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ഷാജി, ബ്രാഞ്ച് സെക്രട്ടറി കെ.എസ്.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എസ്.സുധിൻ എന്നിവർ പ്രസംഗിച്ചു.
സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏത് നിമിഷവും തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |