കൊച്ചി: ഇന്ത്യൻ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത് വ്യവസ്ഥയുടെ വളർന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതൽ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കൻഹ ശാന്തി വനത്തിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എം.എസ്.ഡി.ഇ) സംഘടിപ്പിച്ച കൗശൽ മന്തൻ വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
120ലധികം പേർ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്. ഗവർണർ ഡി.കെ. ജോഷി, കേരളത്തിന്റെ വിദ്യാഭ്യാസ,തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |