ന്യൂഡൽഹി: മണിരത്നം-കമൽഹാസൻ ചിത്രമായ തഗ് ലൈഫിന്റെ പ്രദർശനത്തിന് സുരക്ഷയൊരുക്കുമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകി. സിനിമയ്‌ക്ക് സംസ്ഥാനത്ത് പ്രദർശന വിലക്കില്ല. ഇതോടെ,ബംഗളൂരൂ സ്വദേശി എൻ. മഹേഷ് റെഡ്ഡി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ,മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ കർശന നടപടിയെന്ന് കർണാടക പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴിൽ നിന്നാണ് കർണാടക ഭാഷ ജനിച്ചതെന്ന കമൽഹാസന്റെ പരാമർശത്തിന് പിന്നാലെയാണ് കർണാടകയിൽ പ്രതിഷേധമുയർന്നത്. ചില ഗ്രൂപ്പുകൾ തഗ് ലൈഫ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതോടെ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാപ്പു പറയില്ലെന്ന് കമൽഹാസനും ഉറച്ച നിലപാടെടുത്തു.
വികാരം വൃണപ്പെടുന്നതിന്
അവസാനമില്ലേ ?
വികാരം വൃണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ചില ഗ്രൂപ്പുകൾ പ്രതിഷേധം നടത്തുന്ന പ്രവണതയിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി. ഇത് അനുവദിക്കാനാകില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സിനിമയെയും സ്റ്റാൻഡ് അപ്പ് കോമഡിയും കവിത ചൊല്ലലും തടയാമോ? നമ്മുടെ രാജ്യം എങ്ങോട്ടാണ് നീങ്ങുന്നതെന്നും കോടതി ആശങ്ക ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |